About

മുറ്റത്തെ മാതളവും, കളിക്കളങ്ങളും, മഷിത്തണ്ടും, മന്ദാരവും ഓർമയിൽ നിറയുമ്പോൾ കണ്ണടച്ചു കുട്ടിക്കാലം ഓർക്കുന്ന ഒരു പരേതൻ,
മാതാപിതാക്കളുടെ ദാമ്പത്യ കോലാഹലങ്ങളിൽ, മനസ്സ്, ഉത്തരത്തിൽ കെട്ടിത്തൂങ്ങിയ ഒരു പരേതൻ,
കൗമാരപ്രണയം കലുഷിതമായപ്പോൾ, ഹൃദയാഘാതം വന്നു മരിച്ച ഒരു പരേതൻ,
ശാപങ്ങളുടെ കണ്ണീർക്കങ്ങളിൽ മുങ്ങി മരിച്ച ഒരു പരേതൻ
ചുണ്ടുകൾ വക്രിച്ച് ഉണ്ടാക്കുന്ന ചിരിതീയിൽ വെന്തു മരിച്ച ഒരു പരേതൻ.

Advertisements