യാത്രാമൊഴി

പിരിഞ്ഞു പോകു സഖീ, തിരിഞ്ഞു നോക്കാതെ നീ
അടർത്തിയകലൂ നാം തമ്മിൽ, കോർത്ത നം ഹൃദയം!
തിരിച്ചു നൽകു സഖീ, ഞാൻ തന്നൊരുണ്മകൾ
ഓർക്കാതൊരിക്കലും, നീർ പെയ്യുമീ മിഴികൾ;
കേൾക്കാതെ പോകു നീ, എൻ മൗന വ്യഥകളും
പറയാതെ പോകു നീ, നിൻ ഹൃദയ നൊമ്പരം;
തിരിച്ചു നൽകൂ സഖീ, ഞാൻ തന്നൊരുണ്മകൾ
അധരങ്ങൾ ചേർത്ത് നാം, രുചിച്ച നിമിഷങ്ങൾ!
കൈ കോർത്തു നാം കണ്ട, സ്വപ്നങ്ങളത്രയും
കൈ ചേർത്തു കൺ നോക്കി, നീ ചൊന്ന വാക്കുകൾ
സർപ്പമായെന്നിൽ പിണഞ്ഞു ശമിപ്പിച്ച തൃഷ്ണകൾ;
കൃഷ്ണകാന്തങ്ങളിൽ നഗ്നം നാം, നോക്കിയിരുന്ന പാഴ്സന്ധ്യകൾ
തിരിച്ചു നൽകു സഖീ, ഞാൻ തന്നൊരുണ്മകൾ
നീയൂറ്റി, ഉറവ വറ്റിച്ചൊരെൻ പ്രണയവും
നിന്നോർമ്മ തൻ ആഴങ്ങളിൽ, മുങ്ങിപ്പിടഞ്ഞു ഞാൻ
മൃതമായി തീരത്തടിഞ്ഞ നാൾ
തിര മുത്തി മരവിച്ച കൈകളെൻ പ്രിയസഖീ
നിന്നധര ചുംബന ചൂടേറ്റു പൊള്ളുന്നു….

Advertisements

1 Comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s